പിറവം: പിറവം ആസ്ഥാനമായി സബ് ഡിവിഷണൽ ഓഫീസ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് അനൂപ് ജേക്കബ് എം.എൽ.എ നിവേദനം നൽകി.നേരത്തെ നിവേദനം നൽകിയിരുന്നെങ്കിലും ഇതേവരെ ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും നിവേദനം നൽകിയത്. പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും പിറവം, കൂത്താട്ടുകുളം,മുളന്തുരുത്തി എന്നിവിടങ്ങളിലെ പുതിയ പൊലീസ് ക്വാർട്ടേഴ്‌സുകൾ നിർമ്മിക്കുന്ന വിഷയം കത്തിൽ സൂചിപ്പിക്കുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതായും അനൂപ് ജേക്കബ് അറിയിച്ചു.