വൈപ്പിൻ: എടവനക്കാട് ഐ.ഡബ്ല്യയു.എഫിൽ ആരംഭിക്കുന്ന, കേരള കേന്ദ്ര സർക്കാർ,ആർ.ആർ.ബി തുടങ്ങിയ മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആറ് മാസക്കാലയളവിൽ പ്രഗത്ഭരായ അദ്ധ്യാപകർ പരിശീലനം നൽകും. പഠനം സൗജന്യമായിരിക്കും. 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സി മിനിമം യോഗ്യതയുള്ളവരുമായിരിക്കണം അപേക്ഷകർ. അവസാന തിയതി ജൂൺ 16 വൈകീട്ട് 5 വരെ. നിർദിഷ്ട ഫോറത്തിൽ വ്യക്തിഗത വിവരങ്ങൾ , ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഓൺ ലൈനായി സമർപ്പിക്കുക. .iwfekd123@gmail.com വിശദ വിവരങ്ങൾക്ക്: 85475 71713, 94477 25669, 9645156622