ayur
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള 12 ലക്ഷം രൂപയുടെ ഡി.ഡി. കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സമാഹരിച്ച 12 ലക്ഷം രൂപയുടെ ഡി.ഡി ആരോഗ്യമന്ത്രി വീണാ ജോർജിന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ആർ. കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ ചേർന്ന് കൈമാറി.

ഭാരവാഹികളായ ഡോ.എസ്. ഷൈൻ, ഡോ. എസ്.വൈ. ഷാജി ബോസ്, ഡോ.കെ.ജി. ആനന്ദ് എന്നിവർ പങ്കെടുത്തു, വകുപ്പിൽ നടപ്പിലാക്കേണ്ട നൂതന പദ്ധതികളെക്കുറിച്ച് അസോസിയേഷൻ തയ്യാറാക്കിയ വിഷൻ ആയുർവേദ കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.