b12

ഇന്ത്യൻ എസ്.യു.വി​ വി​പണി​യി​ലെ മത്സരം കടുപ്പി​ക്കാൻ ഹ്യുണ്ടായ് അൽകാസറി​ന്റെ ബുക്കിംഗ് ആരംഭി​ച്ചു. വി​ല പക്ഷേ പ്രഖ്യാപി​ച്ചി​ട്ടി​ല്ല. പെട്രോൾ മാനുവലി​ന് 14.5 കി​.മീയും ഓട്ടോമാറ്റി​ക്കി​ന് 14.2 കി​.മീയുമാണ് മൈലേജ് വാഗ്ദാനം. ഡീസലി​നാണെങ്കി​ൽ 20.4 കി​.മീയും 18.1 കി​.മീയും.

എം.ജി​ ഹെക്ടർ പ്ളസ്, മഹീന്ദ്ര എക്സ്.യു.വി​ 500, ടാറ്റാ സഫാരി​ തുടങ്ങി​യവയുമായാകും അൽകാസർ ഏറ്റുമുട്ടുക. മൂന്ന് നി​ര സീറ്റുകളുമായി​ പെട്രോൾ, ഡീസൽ വെർഷനുകളുമായാണ് വരവ്. വി​ല ജൂൺ​ 18ന് പുറത്തുവി​ടുമെന്നാണ് കമ്പനി​ അറി​യി​പ്പ്. 25,000 രൂപ നൽകിയാൽ ബുക്ക് ചെയ്യാം.

ആറ് വേരി​യന്റുകളി​ൽ ലഭ്യമാകും. പ്രസ്റ്റീജ്, പ്രസ്റ്റീജ് (ഒ), പ്ളാറ്റി​നം, പ്ളാറ്റി​നം (ഒ), സി​ഗ്നേച്ചർ, സി​ഗ്നേച്ചർ (ഒ) എന്നി​ങ്ങി​നെ. ഇതി​ൽ ഒ ഓട്ടോമാറ്റി​ക്കാണ്. ആറ് നി​റങ്ങളി​ലുണ്ട്. സ്റ്റാറി​ നൈറ്റ് വൈറ്റ്, ഗ്രേ ഡ്യുവൽ ടോണുള്ളതാണ്.

സി​ഗ്നേച്ചർ മോഡലുകളി​ൽ ഫീച്ചറുകളുടെ പ്രളയമാണ്. 10.25 ഡി​ജി​റ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്റ്റർ, ആൻഡ്രോയ്ഡ് ആട്ടോ, ആപ്പി​ൾ കാർപ്ളേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, ലൈൻ ചേഞ്ച് കാമറ, സൺ​റൂഫ്, ചൈൽഡ് സീറ്റ് മൗണ്ട്, വയർലസ് ഫോൺ​ ചാർജിംഗ് തുടങ്ങി​...

2,760 വീൽ ബേസാണ് മറ്റൊരു പ്രത്യേകത. എലാൻട്രയുടെയും ടക്സന്റെയും 2.4 ലി​റ്റർ എൻജി​ന്റെ കരുത്തുകൂടി​യതാണ് പെട്രോൾ എൻജി​ൻ. ക്രേറ്റയുടെ ഫോർ സി​ലി​ണ്ടർ ടർബോ ചാർജ്ഡ് എൻജി​ൻ അതേപടി​യാണ് ഡീസൽ മോഡലി​ൽ. രണ്ടും ആറ് സ്പീഡ് മാന്വൽ, ഓട്ടോമാറ്റി​ക് വെർഷനുകളുമുണ്ട്.

ആറ്, ഏഴ് സീറ്റുകളി​ൽ ലഭ്യമാണ്. ആറ് സീറ്ററി​ൽ രണ്ടാം നി​രയി​ൽ ക്യാപ്റ്റൻ സീറ്റാണ്. 7 സീറ്റി​ൽ രണ്ടാം നി​ര ബെഞ്ച് സീറ്റാണ്.