മൂവാറ്റുപുഴ: വായനയാണ് മനുഷ്യനെ വിവേകമതികളാക്കുന്നതെന്ന് കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ കാലത്ത് പുസ്തക വായനയാണ് തങ്ങളുടെ ചുറ്റുപാടുകളെ ഉണർത്തിയെതെന്നും അദ്ദേഹം പറയുന്നു. ഗ്രന്ഥാശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ചരമദിനമായ ഇന്ന് മുതൽ തുടങ്ങുന്ന വായനാ പക്ഷാചരണ പരിപാടികൾ ഗ്രന്ഥശാലകൾക്ക് ജനകീയ മുഖം നൽകിയ ഐ.വി.ദാസിന്റെ ജന്മദിനമായ ജൂലായ് 7 വരെ നീണ്ടുനിൽക്കും. പറഞ്ഞു.