pp
മുടക്കുഴ പഞ്ചായത്ത്പാണ്ടിക്കാട് വാർഡിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് പാണ്ടിക്കാട് വാർഡിലെ കാടുകൾ വെട്ടിത്തെളിച്ചു. പഞ്ചായത്തിൽ ഡെങ്കിപ്പനി സ്ഥീരികരിച്ച സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെ പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോസ് എ.പോൾ അദ്ധ്യക്ഷത വഹിച്ചു. എ.ജെ. മത്തായിക്കുഞ്ഞ്, എൽദോ കെ.വി തുടങ്ങിയവർ നേതൃത്യം നൽകി.