അങ്കമാലി:വിമോചന സമര കോൺഗ്രസ് സേവാദൾ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമോചന സമര രക്തസാക്ഷി അനുസ്മരണം നടത്തി. ബസലിക്ക റെക്ടർ റവ.ഡോ.ജിമ്മി പൂച്ചക്കാട്ടിലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ് ബാബു മഞ്ഞളി അദ്ധ്യക്ഷത വഹിച്ചു..കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.കെ.എസ്.ഷാജി അനുസ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു സ്മൃതി മണ്ഡപത്തിൽ റീത്ത് സമർപ്പിച്ചു. റീപോൾ, കെ.കെ.ജോഷി,ബാസ്റ്റിൻ പാറക്കൽ, ലിസിടീച്ചർ, പോൾ ജോവർ, എ.കെ.സുരേന്ദ്രൻ, എലിയാസ് പന്തപ്ലാക്കൽ, ബീനാ മൂഞ്ഞേലി, ചെറിയാൻ മുണ്ടാടൻ, ബിനു മാളിയേക്കൽ,ബേസിൽ പോൾ, ജോയ് കാളാമ്പറമ്പിൽ, ഫ്രാൻസിസ് മുട്ടത്തിൽ, എന്നിവർ പ്രസംഗിച്ചു. കേരള പ്രതികരണ വേദിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രതികരണ വേദി ചെയർമാൻ ജോസ് വാപ്പാലശേരി പുഷ്പ ചക്രം സമർപ്പിച്ചു . പി.ഐ. നാദിർഷ, എൻ.ആർ. രാമചന്ദ്രൻ നായർ , ഷൈബി പാപ്പച്ചൻ ,കെ പി ഗെയിൻ, ലിസി ജോസ് എന്നിവർ പങ്കെടുത്തു.