kklm
സന്നദ്ധ സംഘടനകളുടെ വോളന്റിയർമാർക്കുള്ള പ്രതിരോധക്കിറ്റ് ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ ഡോ.ശ്രീകാന്ത് നമ്പൂതിരി ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ബ്രൈറ്റ് മാത്യുവിന് നൽകുന്നു

കൂത്താട്ടുകുളം: ലയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ സംഘടനകളുടെ വോളന്റിയർമാർക്ക് ആവശ്യമായ പി. പി.ഇ കിറ്റുകൾ ,ഫേസ് മാസ്ക്, രോഗികളെ കൊണ്ടുപോകുന്ന വണ്ടിയിലേക്കുള്ള സാനിറ്റൈസറുകൾ എന്നിവ അടങ്ങിയ പ്രതിരോധക്കിറ്റ് വിതരണം ചെയ്തു.ലയൻസ് ക്ലബ്‌ പ്രസിഡന്റ്‌ ഡോ.ശ്രീകാന്ത് നമ്പൂതിരിയിൽ നിന്ന് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ബ്രൈറ്റ് മാത്യു ഏറ്റുവാങ്ങി. കെ.ജെ.ബി.തോമസ്, സോൺ ചെയർമാൻ മനോജ് ആംബുജാക്ഷൻ, വി.ആർ. ശ്രീകുമാർ, ജോസഫ് സെബാസ്റ്റ്യൻ, ടോണി ജോൺ, റോബിൻ ജോർജ്,ബസന്ത് മാത്യു എന്നിവർ പങ്കെടുത്തു.