അങ്കമാലി:മരം കൊള്ളയ്‌ക്കെതിരെ മരങ്ങൾ നട്ട് പിടിപ്പിച്ച് പ്രതിഷേധം. ഐ.എൻ.ടി.യു.സി. മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയാണ് വനംകൊള്ളക്കാർക്ക് കുടപിടിക്കുന്ന ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരെ വൃക്ഷതൈകൾ നട്ട് പ്രതിഷേധിച്ചത്.മൂക്കന്നൂർ പാലാകവലയിൽ സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് (ഐ) ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. എം. വർഗീസ് വൃക്ഷത്തൈ നട്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ഐ.എൻ. ടി.യു.സി. മണ്ഡലം പ്രസിഡന്റ് എം. പി. ദേവസി അദ്ധ്യക്ഷത വഹിച്ചു.