ജാഗ്വാറിന്റെ പുതിയ മോഡൽ എഫ് പേസ് വിപണിയിൽ. വില 70 ലക്ഷം. അടിസ്ഥാനപരമായി വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും പുതിയ സ്റ്റൈലിലെ ഗ്രിൽ, പുതുക്കിയ ബംപറുകൾ, ആകർഷകമായ ഹെഡ്, ടെയ്ൽ ലൈറ്റുകൾ തുടങ്ങിയ പരിഷ്കാരങ്ങൾ പുതിയ ലുക്ക് നൽകുന്നു. കറുത്ത അലോയ് വീലുകൾ ശ്രദ്ധേയമാണ്. ഇന്റീരിയർ അടിമുടി പരിഷ്കരിച്ചിട്ടുണ്ട്. ആഡംബര സൗകര്യങ്ങൾ ഒന്നിനൊന്നു മെച്ചം. പിൻസീറ്റുകളും പവേർഡ് റിക്ളൈനിംഗ് സൗകര്യമുള്ളതാണ്. പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭ്യം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയറാണ്. വിദേശത്ത് ഇറങ്ങിയ എഫ് പേസിന്റെ ഹൈബ്രിഡ് മോഡലും താമസിയാതെ വിപണിയിലെത്തും.