അങ്കമാലി:ഡി.വൈ.എഫ്.ഐയുടെ നേത്യത്വത്തിൽ ഞാലൂക്കരയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു.യദു കൃഷ്ണ കാർത്തികേയൻ അദ്ധ്യക്ഷഷനായി. ബ്ലോക്ക് കമ്മിറ്റി അംഗം പ്രജേഷ് പ്രകാശൻ,വാർഡ് മെമ്പർ ജിഷ സുനിൽകുമാർ, കെ.കെ.വിശ്വംഭരൻ, സ്വീതി ദൃശ്യ ദിലീപ്, മുൻ പഞ്ചായത്തംഗം ബാലകൃഷ്ണൻ, വിജേഷ്,വിശ്വംഭരൻ,ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച തുകയ്ക്കാണ് പഠനോപകരണ വിതരണം നടത്തിയത്.