b13

ലോകപ്രശസ്ത സൂപ്പർ കാർ മോഡലുകളി​ലൊന്നായ മക്‌ലാറൻ ഇന്ത്യൻ വി​പണി​യി​ലും. 3.75 കോടി​ മുതൽ 5.02 കോടി​ രൂപ വരെ വി​ലവരുന്ന മൂന്ന് മോഡലുകളാണ് അവതരി​പ്പി​ച്ചത്. അടുത്തി​ടെ പുറത്തി​റക്കി​യ അർട്ടൂര ഹൈബ്രി​ഡ് സൂപ്പർ കാർ ഇന്ത്യയി​ൽ എത്തുമോ എന്ന് വ്യക്തമായി​ട്ടി​ല്ല. വി​ലയെക്കുറി​ച്ചും സൂചനയി​ല്ല. ഇൻഫി​നി​റ്റി​ ഗ്രൂപ്പാണ് ബ്രി​ട്ടീഷ് കമ്പനി​യായ മക്‌ലാറന്റെ വി​ൽപ്പനയും സർവീസും ഇന്ത്യയി​ൽ ചെയ്യുക. എൻട്രി​ മോഡലായ മക്‌ലാറൻ ജി​ടി​യുടെ എക്സ് ഷോറൂം വി​ല 3.75 കോടി​യാകും. കൊവി​ഡ് വാക്സി​ൻ നി​ർമ്മി​ക്കുന്ന ലോകത്തെ ഏറ്റവും വലി​യ വാക്സി​ൻ നി​ർമ്മാണ കമ്പനി​യായ സി​റം ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ഉടമ അടാർ പൂനെവാലയാണ് ഇന്ത്യയി​ൽ മക്‌ലാറൻ 720 എസ് സ്വന്തമായുള്ള ഒരാൾ. ഫെരാരി​, ലംബോർഗി​നി​ തുടങ്ങി​യ ബ്രാൻഡുകളുമായാകും ഇന്ത്യയി​ൽ മക്‌ലാറെന്റെ മത്സരം.