ആലുവ: ഡി.വൈ.എഫ്.ഐ കടത്തുകടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ 100 കുട്ടികൾക്കുള്ള സൗജന്യ നോട്ട് ബുക്ക് വിതരണം ജി.സി.ഡി.എ ചെയർമാൻ വി.സലീം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മറ്റി അംഗം രാജീവ് സക്കറിയ, വാർഡ് കൗൺസില ദിവ്യ സുനിൽ, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ജോമോൻരാജ്, സെക്രട്ടറി നികേഷ് ഗോപാലൻ, നസറുദ്ദീൻ, കെവിൻ, രാഹുൽ, ഫെർഡിൻ, കുഞ്ഞികൊച്ച് തുടങ്ങിയവർ സംസാരിച്ചു.