
പ്രഖ്യാപിച്ചതിലും നേരത്തേ സ്കോഡയുടെ പുതിയ മോഡൽ കുഷാഖിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു. സ്കോഡയുടെ എസ്.യു.വി മാതൃകയിലാകും കുഷാഖിന്റെ വരവ്. 10 ഇഞ്ച് ടച്ച് സ്ക്രീൻ. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, ആറ് ഗിയർ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തുടങ്ങി നിരവധി സവിശേഷകളുമായാണ് കുഷാഖിനെ സ്കോഡ അവതരിപ്പിക്കുന്നത്.