ncp
എം.എൽ.എയുടെ മൊബൈൽ ഫോൺ ചലഞ്ചിലേക്ക് എൻ.സി.പി മണ്ഡലം കഞ്ചിറ്റി നൽകുന്ന ഫോൺ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഏറ്റുവാങ്ങുന്നു

കോലഞ്ചേരി: എൻ.സി.പി സ്ഥാപക ദിനത്തോടനുബന്ധിച്ച് കുന്നത്തുനാട് എം.എൽ.എയുടെ മൊബൈൽഫോൺ ചലഞ്ചിലേക്ക് എൻ.സി.പി മണ്ഡലം കമ്മിറ്റി ഫോൺ നൽകി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഏറ്റുവാങ്ങി. ജില്ലാ ജനറൽസെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ. ജോൺ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീകുമാർ പാങ്കോട്, ജനറൽ സെക്രട്ടറി അനിൽകുമാർ,സുകുമാരൻ വെണ്ണിക്കുളം, ശശി അടയത്ത് , സജിത്കുമാർ എന്നിവർ സംബന്ധിച്ചു.