1
പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിന് മുന്നിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധി

പള്ളുരുത്തി: ശിവ-പാർവതി മണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകളും പരിവാർ സംഘടനകളും സംയുക്തമായി പ്രതിഷേധിച്ചു. ക്ഷേത്രത്തിനു മുൻവശം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലക്കാർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം. ക്ഷേത്രങ്ങൾക്കും ഗുരുമണ്ഡപങ്ങൾക്കും നേരെ അക്രമം നടത്തുന്നവർക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്ന പ്രീണന രാഷ്ട്രീയത്തിനെതിരെ വിശ്വാസികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ടി.പത്മനാഭൻ, കെ.രവികുമാർ, രാഗിണി തുളസിദാസ്, പി.പി.മനോജ്, സി.എസ്.സന്തോഷ്, സി.ജി.പ്രതാപൻ, ഉമേഷ് ഉല്ലാസ്, എ.എസ്.സാബു, കിഷോർ, രാജീവ്, സംഗീത് തുടങ്ങിയവർ സംബന്ധിച്ചു.

സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സംഭവം നടക്കുമ്പോഴെല്ലാം ഭ്രാന്തനെന്നും മാനസിക വിഭ്രാന്തിയുള്ളവനെവും പറഞ്ഞ് പ്രതികളെ രക്ഷപ്പെടുത്താറാണ് പതിവെന്ന് യോഗം ആരോപിച്ചു. അക്രമികളെ അധികാരികൾ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് യൂണിയൻ ഭാരവാഹികളായ എ.കെ.സന്തോഷ്, ഷൈൻ കൂട്ടുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.

സംഭവത്തിൽ സി.പി.എം പള്ളുരുത്തി ഏരിയ കമ്മിറ്റിയും ശ്രീനാരായണ സഹോദരധർമ്മവേദി കൊച്ചി യൂണിയനും പ്രതിഷേധിച്ചു.