pic
ആദിവാസി കുടികളിലെ വീടുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അണുവിമുക്ത മാക്കുന്നു

കുട്ടമ്പുഴ: കൊവിഡ് ബാധിച്ച് നാട്ടിലെ വിവിധ ഡി.സി.സികളിൽ കഴിയുന്ന കുഞ്ചിപ്പാറ ആദിവാസി കുടികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ അണുവിമുക്തമാക്കി. രണ്ടാഴ്ചയിലേറെയായി രോഗവ്യാപനം രൂക്ഷമായ കുഞ്ചിപ്പാറ കുടിയിൽ നിന്ന് കാടിറങ്ങി നാട്ടിലെത്തിയവർ തിരികെ കുടികളിലേക്ക് ഇന്ന് മുതൽ മടങ്ങി തുടങ്ങും. പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.സിബി, മെമ്പർ ഗോപി ബദറൻ,സെക്രട്ടറി കെ.കെ.പ്രകാശ്, അക്കൗണ്ടന്റ് ശ്രീകുമാർ , ക്ലാർക്ക് . ശ്രീജിത്ത്, സന്നദ്ധ പ്രവർത്തകരായ ആഷ്ബിൻ ജോസ്, ബേബി പോൾ, പി.പി.ജോബി, സനു , സണ്ണി, എൽ ദോസ് ഏലിയാസ് , റോബിൻ പീറ്റർ എന്നിവർ പങ്കെടുത്തു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അണുനശീകരണം നടത്തിയത്. നാളെ തേര കുടിയിലെ മുഴുവൻ പേർക്കും ആന്റിജൻ ടെസ്റ്റ് നടത്തും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ തലവച്ചുപാറ, കുഞ്ചിപ്പാറ കുടി കളിൽ റേഷൻ സാധനങ്ങൾ നേരിട്ടെത്തിച്ചു നൽകുമെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി അറിയിച്ചു.