നെടുമ്പാശേരി: യുവമോർച്ച ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ദീർഘദൂര ചരക്കു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പൊതിച്ചോറ് നൽകി.യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു വിജയൻ, ജനറൽ സെക്രട്ടറി അഖിൽ പുതുവശേരി, സോഷ്യൽ മീഡിയ ഇൻചാർജ് ബീനീഷ് ഹരി, കണ്ണൻ തുരുത്ത്, ടി. ശ്രീകുമാർ, ജനറൽ സെക്രട്ടറി സേതുരാജ് ദേശം, സെക്രട്ടറി ജയൻ വെള്ളായി, പഞ്ചായത്ത് സമിതിയംഗം സായന്ത്, സായൂജ്, ഗോകുൽ എന്നിവർ നേതൃത്വം നൽകി.