lions

കൊച്ചി: ലയൺസ് ക്ളബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയും സുപ്രീം ഇൻഡസ്ട്രീസും ചേർന്ന് എറണാകുളം ലക്ഷ്മി ആശുപത്രിക്ക് മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ സംഭാവന നൽകി. കൈമാറ്റം മേയർ അഡ്വ.എം. അനിൽകുമാർ നിർവഹിച്ചു.ചടങ്ങിൽ ലയൺസ് മുൻഗവർണർ ജയാനന്ദ് കിളികാർ അദ്ധ്യക്ഷത വഹിച്ചു. കാബിനറ്റ് സെക്രട്ടറി സി.എം. അതാവുദീൻ, ട്രഷറർ കെ.ബി. ഷൈകുമാർ, ഭാരവാഹികളായ രാജൻ നമ്പൂതിരി, വി.എസ്. ജയേഷ്, സി.ജെ. ജയിംസ്, പ്രദീപ് വാര്യർ, ഡോ. ബിബിൻ ജോൺ, അമ്പിളി അരുൺ, കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ആശുപത്രികൾക്ക് ഈവർഷം 10 ഡയാലിസിസ് യൂണിറ്റുകൾ നൽകുമെന്ന് ലയൺസ് അധികൃതർ അറിയിച്ചു. അർഹരായ രോഗികൾക്ക് ഇവിടങ്ങളിൽ സൗജന്യമായി ഡയാലിസിസിന് അവസരം ഒരുക്കും.