adv-paravur

പറവൂർ: ലോക്ക്ഡൗണിൽ കിട്ടാതെ ബുദ്ധിമുട്ടിയവർക്ക് സൗജന്യ ഉച്ചഭക്ഷണമൊരുക്കി അഭിഭാഷകർ. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറവൂർ ജില്ലാ കോടതി യൂണിറ്റിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ കവലയിലാണ് ദീർഘദൂര യാത്രക്കാർക്കും, ചരക്കു വാഹനങ്ങളിലെ ജീവനക്കാർക്കുമായി ഭക്ഷണപ്പൊതി നൽകിയത്. എ.ഐ.എൽ.യു ജില്ല സെക്രട്ടറി അഡ്വ. കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ എം.ബി സ്റ്റാലിൻ, പി. ശ്രീരാം, ടി.ജി. അനൂബ്, ജ്യോതി അനിൽകുമാർ, കെ.കെ. സാജിത, സൈനുൾ അബ്ദീൻ, പ്രവിത ഗിരീഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ, ബിന്ദു പത്മകുമാർ എന്നിവർ നേതൃത്വം നൽകി. യൂണിറ്റിന്റെ നേതൃത്വത്തിൽ അഭിഭാഷകർക്കും, അഡ്വക്കേറ്റ് ക്ലർക്കുമാർക്കും പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു.