കൊച്ചി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെയും കാലടി ആദിശങ്കര ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി എൻ. എസ്.എസ് യൂണിറ്റും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു.
യോഗ അവനവന്റെ ഉള്ളിലേക്ക് തന്നെയുള്ള ഒരു യാത്രയാണെന്ന് യോഗ ക്ലാസ് നയിച്ച് ചെറുവത്തൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. അനു ഏലിയാസ് പറഞ്ഞു. കേരള ലക്ഷദ്വീപ് റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ഡയറക്ടർ ഡോ. നീതു സോന ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് കുമാർ വി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എം.എസ്. നൗഷാദ്, ഫീൽഡ് എക്‌സിബിഷൻ ഒഫീസർ ശ്രീ പൊന്നുമോൻ എന്നിവർ സംസാരിച്ചു.