ആലുവ: ആലുവ താലൂക്ക് ആശുപത്രി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൈരളി ഓപ്പൺ സ്‌കൗട്ട് ഗ്രൂപ്പ് അംഗങ്ങൾ സ്വന്തമായി തയാറാക്കിയ ഫേസ് ഷീൽഡുകൾ നൽകി. കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ നോഡൽ ഓഫീസർ ഡോ. സിറിൽ സി. ചെറിയാൻ, ഹെഡ് നഴ്‌സ് സിസ്റ്റർ ജയന്തി എന്നിവർ ചേർന്ന് പി.എസ്. വിജയകുമാർ, സീനിയർ റോവർ മേറ്റ് രാഹുൽ ബേബി, അജേഷ് വിജയൻ എന്നിവരിൽ നിന്ന് ഷീൽഡ് സ്വീകരിച്ചു. കൈരളി റോവർ സ്‌കൗട്ടും, ജില്ലാ ആശുപത്രി പേഷ്യന്റ് കെയർ കോർഡിനേറ്ററുമായ കെ.എം. ജിതിൻ സംസാരിച്ചു.