പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്ര കവാടത്തിനു മുന്നിലെ ശിവ-പാർവതി മണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശക്തമായി പ്രതിഷേധിച്ചു. എസ്.ഡി.പി.വൈയും എസ്.എൻ.ഡി.പി യോഗവും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എസ്.ഡി.പി.വൈ ഭാരവാഹികളായ കെ.വി.സരസൻ, കെ.ആർ.വിദ്യാനാഥ്, കെ.ശശിധരൻ, മുൻ ഭാരവാഹി കെ.ആർ.മോഹനൻ എന്നിവരുമായി ഫോണിൽ സംസാരിക്കവേയാണ് വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്. പി. എസ്. സൗഹാർദ്ദൻ, മണ്ഡപം സ്പാൺസർ ചെയ്ത ഇ.എൻ.ഉണ്ണികൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സംഭവത്തിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകളും പരിവാർ സംഘടനകളും സംയുക്തമായി പ്രതിഷേധിച്ചു. ക്ഷേത്രത്തിനു മുൻവശം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലേ കാർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം.