പളളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്ര ദേവസ്വം യോഗത്തിന്റെ ക്ഷേമകാര്യ പ്രവർത്തത്തിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം മേൽശാന്തി കണ്ണന് നൽകി നിർവഹിച്ചു.ഭാരവാഹികളായ ഇ.വി.സത്യൻ, സി.കെ.വികാസ്, എൻ.എം.ഷൈജു എന്നിവർ സന്നിഹിതരായിരുന്നു.എൻ.എസ്.സുമേഷ്, പ്രദീപ് മാവുങ്കൽ, സുന്ദരൻ ബാബു, വാസുദേവൻ, ഷാജി, അജയഘോഷ് തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്ര ജീവനക്കാരെ കൂടാതെ 250 കുടുംബങ്ങൾക്കാണ് അരി ഉൾപ്പടെ പല വ്യജ്ഞനങ്ങളും പച്ചക്കറികളും നൽകുന്നത്.