rain

പെരുമ്പാവൂർ: സംസ്ഥാത്ത് മൺസൂൺ ടൂറിസവും കൊവിഡ് പിടിയില‌ർമന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രവ‌ർ‌ത്തിക്കുന്നവരും ദുരിതത്തിൽ. കൊവിഡ് വ്യാപനം സങ്കീ‌ർണമായതോടെ സഞ്ചാരികൾ എത്താതാണ് തിരിച്ചടിയായത്. ഇനി സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയും ഇവ‌ർക്കില്ല. വിനോദസഞ്ചാര രംഗത്തെ ഓഫ് സീസൺ എന്ന പ്രതിഭാസത്തെ അതിജീവിക്കാൻ 2004ലാണ് വിനോദസഞ്ചാര വകുപ്പ് മഴ ലഭിക്കുന്ന സ്ഥലങ്ങളെ ബന്ധപ്പെടുത്തി 'മൺസൂൺ ടൂറിസം' എന്ന പുതുമ നിറഞ്ഞ ആശയത്തിന തുടക്കമിട്ടത്.തുടർച്ചയായ നാല് വർഷങ്ങളാണ് കേരളത്തിന് മൺസൂൺ ടൂറിസം നഷ്ടമാകുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറിയാൽ എത്രയും പെട്ടെന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചു സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

മികച്ച ടൂർ പാക്കേജുകളിലൂടെയാണ് സ്വദേശ വിദേശ സഞ്ചാരികളെ മഴ ആസ്വദിക്കാൻ കേരളത്തിലേക്ക് വരവേറ്റത്. എന്നാൽ 2018 ലെയും 2019 ലെയും പ്രളയവും ശേഷമെത്തിയ കൊവിഡ് മഹാമാരിയും വൻ തിരിച്ചടികളാണ് മൺസൂൺ ടൂറിസത്തിന് നൽകിയത്.

കെ.ഐ'. എബിൻ

ടൂറിസം അധ്യാപകൻ

പെരുമ്പാവൂ

നിരവധി കേന്ദ്രങ്ങൾ

മഴ കാഴ്ചകൾ ആസ്വദിക്കാൻ മലയോര മേഖലകളിലേക്കാണ് വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയിരുന്നത്. വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ഡാമുകൾ, ഹൗസ്ബോട്ട് യാത്ര, മഴ നടത്തം, മഡ് ഫുട്‌ബോൾ, റെയിൻ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി എന്നിവയാണ് മൺസൂൺ ടൂറിസത്തിലെ പ്രധാന കാഴ്ചകളും വിനോദങ്ങളും.

ആതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, മലക്കപ്പാറ, തുമ്പൂർമുഴി,ഏഴാറ്റുമുഖം, ചിമ്മിണി, തട്ടേക്കാട്, ഭൂതത്താൻകെട്ട്, മൂന്നാർ, മറയൂർ, തുഷാരഗിരി, കക്കയം, കുമരകം, തേക്കടി, ഗവി, വയനാട്, ബേക്കൽ എന്നിവയാണ് പ്രസ്തമായ ചില മൺസൂൺ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. മികച്ച മഴയുടെ സാന്നിദ്ധ്യമാണ് ഈ കേന്ദ്രങ്ങളെ സഞ്ചാരികൾ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. സെപ്റ്റംബർ മാസം വരെയാണ് മൺസൂൺ ടൂറിസം കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾ എത്തുന്നത്.