പെരുമ്പാവൂർ: പെരുമ്പാവൂർ പാറപ്പുറം തെറ്റിക്കോട്ട് ലെയിൻ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റും വിദ്യാർത്ഥികൾക്ക് പഠനോപരണങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് യാർഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ പി.എ.സിറാജും, സിദ്ധു ജയകൃഷ്ണനും ചേർന്ന് പഠനോപരണങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണത്തിനായി സെക്രട്ടറി എൻ ജയകുമാറിന് നൽകി. ട്രഷറർ കെ.ബി. സിറാജ്, മക്കാർ കെ.പി, ദിനൂപ് ആർ നായർ, ബാവു പി.ഐ, രാജേഷ് പി.എസ് , സക്കീർഖാൻ എം.എം, രാജേന്ദ്രൻ എസ് , ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വം നൽകി.