പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് 16-ാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദീപ ജോയിയുടേയും എ.ഐ.വൈ.എഫ് ജയകേരളം യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്കും കൊവിഡ് ബാധിതർക്കും അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവ അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.ആദ്യ കിറ്റ് എം.കെ.ചോതിക്ക് നൽകി ദീപ ജോയി ഉദ്ഘാടനം ചെയ്തു. സി.പി.ഐ രായമംഗലം ലോക്കൽ സെക്രട്ടറി രാജപ്പൻ.എസ്. തെയ്യാരാത്ത്, മണ്ഡലം കമ്മിറ്റി അംഗം കെ.എ.മൈതീൻ പിള്ള, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി പ്രകാശ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജോയി വെള്ളാത്തിയിൽ എന്നിവർ നേതൃത്വം നൽകി.200 ലധികം കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.