പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടക്കമായി. ചാമാലിക്കുളം ഭാഗത്ത് വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താതെ മണ്ണും മാലിന്യവും നിറഞ്ഞു കിടന്നിരുന്ന കാന ശുചീകരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.ഈ തോടിന്റെ പരിസര പ്രദേശത്തുള്ള വീടുകളിലേക്ക് മഴകാലത്തു കാന നിറഞ്ഞു കവിഞ്ഞു വെള്ളം കയറുന്നത് കഴിഞ്ഞ ദിവസം പ്രദേശ വാസികൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ചെമ്പറക്കി, നടക്കാവ്, നാലു സെന്റ്, ബി എച് നഗർ, ചെമ്പറക്കി ജുമുഅ മസ്ജിദ് പ്രദേശം, ഉൾക്കൊള്ളുന്ന പതിനേഴാം വാർഡിൽ വിവിധ സ്ഥലങ്ങളിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇന്നലെ രാവിലെ ചാമാലി കുളം ഭാഗത്ത് നടന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. സി.എ.അബ്ദുൽ അസീസ്, സി.എസ്.നാസർ, സിയാദ് ചെമ്പറക്കി, സി.ഐ. അസ്ഹർ,എം.എസ്.ബാസിത്, മിദ്‌ലാജ്, അൽതാഫ്, സുൽഫിക്കർ, ശാമിൽ, വിഷ്ണു, അനിൽ എന്നിവർ പങ്കെടുത്തു.