കളമശേരി: 11 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി റെഫാൻ ഷെയ്ഖി (26)നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്നലെ പൈപ്പ് ലൈൻ റോഡിൽ തോഷിബയുടെ സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കളമശേരി എസ്.ഐ.ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു ഗ്രാം വരുന്ന ബ്രൗൺഷുഗറിന്റെ 11 പൊതികൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.