francis-tharayil

നെടുമ്പാശേരി: കുന്നുകര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സിജി വർഗീസിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റഡി മെറ്റീരിയൽ ചലഞ്ച് ശ്രദ്ധേയമായി. പദ്ധതിയിലൂടെ വാർഡിലെ സ്‌കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുന്നുകര മണ്ഡലം പ്രസിഡന്റ് ആന്റണി ചക്യത്ത്, ബേബി മണവാളൻ, മേൽവിൻ ജോർജ്, സെബി തോമസ്, അന്റു തുടങ്ങിയവർ നേതൃത്വം നൽകി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സ്റ്റഡി മെറ്റീരിയൽ ചലഞ്ചിനെക്കുറിച്ചറിഞ്ഞ നിരവധി പേർ പദ്ധതിയിൽ പങ്കാളികളായി.