blint
ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ ആലുവ അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി നൽകിയ ഭക്ഷ്യക്കിറ്റുകൾ

ആലുവ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കാഴ്ചപരിമിതരായ കുട്ടികൾ താമസിച്ചു പഠിക്കുന്ന ആലുവ അന്ധവിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ ഭക്ഷ്യക്കിറ്റ് നൽകി. പുതിയ അദ്ധ്യയന വർഷാരംഭം കുറിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രതിസന്ധി കാലത്ത് ആശ്വാസത്തിന്റെ സ്‌നേഹദീപം തെളിച്ച മാതൃകാപരമായ പ്രവർത്തനമാണ് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ നടത്തിയതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഭക്ഷ്യക്കിറ്റും ബ്രെയിൽ പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും ഓരോ കുട്ടിയുടെ വീട്ടിലും എത്തിക്കുന്ന പ്രയത്‌നത്തിലാണ് സ്‌കൂൾ അധികൃതർ.