sudhakaran
വെടിയേറ്റു മരിച്ചവരെ അടക്കം ചെയ്ത അങ്കമാലി സെന്റ് ജോർജ് ബസലിക്കയിലെ കല്ലറയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പുഷ്പചക്രം അർപ്പിക്കുന്നു.

അങ്കമാലി:വിമോചന സമര രക്തസാക്ഷികളുടെ ഓർമ്മ പുതുക്കാൻ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ ഇന്നലെ അങ്കമാലിയിൽ എത്തി. അങ്കമാലിയിൽ വെടിയേറ്റ് മരിച്ച ഏഴു പേരെ അടക്കം ചെയ്തിട്ടുള്ള അങ്കമാലി സെന്റ് ജോർജ് ബസലിക്കയിലെ കല്ലറ സന്ദർശിച്ച സുധാകരൻ പുഷ്പചക്രം അർപ്പിച്ച് പുഷ്പാർച്ചനയും നടത്തി. കേരളത്തിന്റെ രാഷ്ട്രീയ തലവര മാറ്റി എഴുതിയ ഒന്നായിരുന്നു വിമോചന സമരമെന്ന് സുധാകരൻ പറഞ്ഞു. കിരാതമായ ഫാസിസ്റ്റ് വർഗത്തിന്റെ അധികാര ദണ്ഡ് തകർത്തെറിയാൻ സമരപോരാളികൾക്കായെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ ടി.ഡി. ഡേവിഡ്, വി.ഡി. ജോസഫ് എന്നിവരുടെ കല്ലറകളും സുധാകരൻ സന്ദർശിച്ചു. ബസലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ടിനെയും
കണ്ടു. ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, റോജി എം. ജോൺ എം.എൽ.എ., മുൻ എം.എൽ.എ പി.ജെ.ജോയി, കോൺഗ്രസ് നേതാക്കളായ കെ.വി.മുരളി, കെ.എസ്.ഷാജി, സാംസൺ ചാക്കോ, കെ.പി. ബേബി, പി.വി. സജീവൻ, നഗരസഭ ചെയർമാൻ റെജി മാത്യു, വൈസ് ചെയർമാൻ റീത്ത പോൾ തുടങ്ങിയവരും സുധാകരനൊപ്പമുണ്ടായിരുന്നു.