ppt
കെ.സുധാകരനും വി.ഡി. സതീശനും പി.പി. തങ്കച്ചനെ സന്ദർശിച്ചപ്പോൾ.

പെരുമ്പാവൂർ: നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്നലെ രാത്രി മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.പി.തങ്കച്ചനെയും ടി.എച്ച്.മുസ്തഫയെയും വസതികളിലെത്തി കണ്ടു. ഇരുനേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം തേടിയതായും പാർട്ടിയുടെ അടിത്തറയും പാരമ്പര്യവും ആഴത്തിലറിയാവുന്ന നേതാക്കളാണ് അവരെന്നും സുധാകരൻ പറഞ്ഞു. ഇന്നലെ വൈകിട്ട് ആലുവ പാലസിൽ നിന്ന് 6.45 ന് ടി.എച്ച്.മുസ്തഫയുടെ ചാലക്കലുള്ള വസതിയിലാണ് സുധാകരനും സതീശനും ആദ്യം എത്തിയത്. 7 മണിയോടെ അവിടെ നിന്ന് ഇറങ്ങി. 7.15 -ാടെ പി.പി.തങ്കച്ചന്റെ പെരുമ്പാവൂരിലുള്ള വസതിയിലെത്തി. 7.30 ന് മടങ്ങുകയും ചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ.വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.