thulasibhavanam

ഏലൂർ: ഒറ്റനോട്ടത്തിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്.ഏലൂ‌ർ കിഴക്കുഭാഗത്തെ തുളസി ഭവനമെന്ന ഈ ഇരുനില വീടുകണ്ടു ഇന്നത്തെ തലമുറയിലുള്ളവ‌ർ ഇങ്ങനെ പറഞ്ഞാൽ അത്ഭുതപ്പെടാനില്ല.എന്നാൽ അരനൂറ്റണ്ട് മുമ്പ് ഏലൂരുകാ‌ർ ആശ്ചര്യത്തോടെ നോക്കി നിന്ന മാളികയാണിതെന്ന് കേട്ടാലോ.തിരുവനന്തപുരം പാളയം സ്വദേശിയായ കെ.രാജഗോപാൽ 1944ൽ നി‌ർമ്മിച്ച ഈ വീട് കിഴക്കുംഭാഗത്തെ ആദ്യ ഇരുനില മന്ദിരമാണ്.14 സെന്റിൽ പണികഴിപ്പിച്ച ഈ പുരയിടത്തിന് ഒരു സ്വ‌‌ർണച്ചവടവുമായി ബന്ധമുണ്ട്. ആ കൗതുകകഥ ഇങ്ങനെ.എഫ്.എ.സി.ടി കേന്ദ്ര പൊതുമേഖല സ്ഥാപനമാകുന്ന് മുമ്പാണ് കെ.രാജഗോപാലിന് ഇവിടെ ജോലി ലഭിക്കുന്നത്. അങ്ങിനെയാണ് ഭാര്യ സീതാലഷ്മിക്കൊപ്പം കളമശേരിയിലെത്തുന്നത്. വീടുവച്ചുതാമസിക്കാൻ ഇരുവരും തീരുമാനിച്ചു. അന്ന് സെന്റിന് 45 രൂപയാണ് വില. സ്വ‌ർണത്തിനാകട്ടെ 57രൂപയും. കൈയിലുണ്ടായിരുന്ന സ്വ‌‌ർണം നൽകി ഈ സ്ഥലം സ്വന്തമാക്കുകയായിരുന്നു. ഇവർ നൽകിയ സ്വ‌ർ‌ണത്തിന്റെ മാറ്റ് നോക്കി അന്ന് 60 രൂപയാണ് വിലയട്ടത്.നാഗർകോവിലിൽ നിന്ന് കൊണ്ടുവന്ന കരിമ്പന കൊണ്ടാണ് വീടിന്റെ മേൽക്കൂര പണിതിട്ടുള്ളത്. ഓട് കൊണ്ടുവന്നതും നാഗർകോവിലിൽ നിന്നു തന്നെ. പ്ലാവിൻ തടിയിലാണ് വാതിലും ജനലും നി‌ർമ്മിച്ചിട്ടുള്ളത്.തറ മൊസൈക്കിലും. സാധനങ്ങൾ ആലുവ വരെ ലോറിയിലും അവിടെ നിന്ന് വള്ളത്തിലുമാണ് ഏലൂരിൽ എത്തിച്ചത്. അച്ഛൻ പണിത വീടായതിനാൽ പൊളിച്ചുപണിയാൻ മക്കൾക്ക് താത്പര്യമില്ല.

മിടുക്കനായ സാങ്കേതികവിദഗ്ദ്ധൻ

ടർണറായാണ് കെ. രാജഗോപാൽ ഫാക്ടിൽ എത്തുന്നത്. ആലുവ മാർത്താണ്ഡവർമ്മ പാലം, കളമശേരി എച്ച്.എം.ടി.കമ്പനിയിൽ ലെയ്ത്ത് മെഷീൻ തുടങ്ങിയ സുപ്രധാന ജോലികളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ മുൻവശം മൂക്കു പോലെയിരിക്കുന്ന ആദ്യ മോഡൽ ബസ് നിർമ്മിച്ചു നൽകി പാരിതോഷികം ലഭിച്ചിട്ടുണ്ട്. ശേഷസായി വന്നിറങ്ങാറുള്ള രണ്ടു സീറ്റുള്ള ചെറുവിമാനത്തിന്റെ ചില പാർട്സുകളും രാജഗോപാൽ നിർമ്മിച്ചിട്ടുണ്ട്. മിടുമിടുക്കനായ സാങ്കേതിക വിദഗ്ധനായിരുന്നു. ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാളായിരുന്ന കോലപ്പാ പിള്ള ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ്.