കൂത്താട്ടുകുളം: കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഒന്നര ടൺ ചക്കയും മറ്റു ഭക്ഷ്യസാധനങ്ങളും കയറ്റിഅയച്ചു. കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് റെജി ജോണിൽനിന്ന് ചെല്ലാനം മണ്ഡലം ജനറൽ സെക്രട്ടറി സലിം കണ്ടക്കടവ് ഏറ്റുവാങ്ങി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പ്രിൻസ് പോൾ ജോൺ, പി.സി. ജോസ്, കൗൺസിലർമാരായ സിബി കൊട്ടാരം, മരിയ ഗൊരോത്തി, ജിജോ.ടി.ബേബി, ബേബി കിരാന്തടം, മണ്ഡലം ഭാരവാഹികളായ എബി എബ്രഹാം, എ.ജെ. കാർത്തിക്, സന്ദീപ് പുതുവാൾ, ബിബിൻബാബു പൈറ്റക്കുളം, കെ.കെ. മാത്യു, അജു ചെറിയാൻ, ഷാരു ജോസഫ്, ബിനു മാത്യു, ജിൻസ് പോൾ, നിധിൻ.കെ.എസ്.ലിബിൻ തൊട്ടുങ്കൽ, അനീഷ് നെടുമ്പാറ, ജോബി ജോർജ്, സുനിൽ വടകര എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.