പിറവം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കാക്കൂർ ടൗണിൽ സ്ഥാപനങ്ങൾ അടച്ച് കച്ചവടക്കാർ പ്രതിഷേധിച്ചു. കാക്കൂർ യൂണിറ്റ് പ്രസിഡന്റ് കെ.സി. തോമസിന്റെ നേതൃത്വത്തിൽ വ്യാപാരികൾ ടൗണിൽ ധർണയും നടത്തി. ദാസ് തോട്ടപ്പിള്ളിൽ, പ്രദീഷ് പി.ഇളയത്, മുരുകേശൻ പുത്തൻപുരയിൽ, ലീലാമ്മ രാജു, ജോയി കോടിമറ്റം, അലക്സ് ജോസഫ് ആറാംചേരിൽ, വിജയൻ ഓണക്കൂർ, ദിലീപ് (കൊച്ചുമോൻ)ചെറിയേടത്ത്, സിനു കാക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
മർച്ചന്റ്സ് അസോ. ധർണ നടത്തി
കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുവാൻ അനുവദിക്കുക, സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അനാവശ്യമായ ഇടപെടൽ വ്യാപാരമേഖലയിൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പിറവം മർച്ചന്റ് അസോസിയേഷൻ പ്രതിഷേധസമരം നടത്തി. ബസ്‌സ്റ്റാൻഡ് പരിസരത്തുവെച്ച് നടന്ന പ്രതിഷേധധർണ നഗരസഭാ കൗൺസിലർ രാജു പാണാലിക്കൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.എസ്. ബാബു, വൈസ് പ്രസിഡന്റ് സലിം കെ.കാരക്കാട്ടിൽ, കെ.വി. ചാക്കോ, സാജു കുറ്റിവേലി, ടി.സി. ഏലിയാസ്, പി.കെ. തങ്കച്ചൻ എന്നിവർ സംസാരിച്ചു.