അങ്കമാലി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നയങ്ങൾക്കെതിരായി കടയടച്ച് പ്രതിഷേധിച്ചു. ടി.ബി. ജംഗ്ഷനിൽ നടന്ന നിൽപ്പുസമരം അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ സംസാരിച്ചു. ടൗണിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന നില്പ് സമരങ്ങളിൽ ജനറൽ സെക്രട്ടറി ഡാന്റി ജോസ്, ട്രഷറർ തോമസ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് പി.ഒ. ആന്റോ, ജില്ലാ സെക്രട്ടറി സനൂജ് സ്റ്റീഫൻ, യൂത്ത് വിംഗ് പ്രസിഡന്റ് മെബിൻ റോയി, വനിതാവിംഗ് പ്രസിഡന്റ് എൽസി പോൾ എന്നിവർ പ്രസംഗിച്ചു.