kklm
കേരള കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ കുഞ്ഞച്ചന്റെ മുപ്പതാം അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന സ്മാർട്ട് ഫോണുകളുടെ വിതരണം ഏരിയ സെക്രട്ടറി സി.എൻ.പ്രഭകുമാർ നിർവഹിക്കുന്നു

കൂത്താട്ടുകുളം: കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കർഷകത്തൊഴിലാളി യൂണിയൻ നേതാവ് പി.കെ കുഞ്ഞച്ചൻ അനുസ്മരണം. കേരള കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ കുഞ്ഞച്ചന്റെ മുപ്പതാം അനുസ്മരണത്തിലാണ് കൂത്താട്ടുകുളം വില്ലേജ് കമ്മിറ്റി നാലുകുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്. ടൗണിൽ പതാക ഉയർത്തലിനും അനുസ്മരണ സമ്മേളനത്തിനും ശേഷം കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി സി.എൻ.പ്രഭകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. എം.എം.ഗോപി അദ്ധ്യക്ഷനായി.