d

കൊച്ചി: വായ്പയിലും നിക്ഷേപവളർച്ചയിലും പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്. 2020- 21ൽ മൊത്തം വായ്പ 13.45 ശതമാനം വർദ്ധന രേഖപ്പെടുത്തി 1.07 ലക്ഷം കോടി രൂപയായി. നിക്ഷേപ സമാഹരണത്തിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയെക്കാൾ 16 ശതമാനം വളർച്ചയാണ് ബാങ്ക് ഒഫ് മഹാരാഷ്ട്ര കൈവരിച്ചത്.

കറന്റ് സേവിംഗ്‌സ് അക്കൗണ്ടിൽ 24.47 ശതമാനം വർദ്ധന രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. മൊത്തം ബാധ്യതയായ 93,945 കോടി രൂപയുടെ 54 ശതമാന കറണ്ട് സേവിംഗ്സ് അക്കൗണ്ടാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

മൊത്തം ബിസിനസ് 14.98 ശതമാനം ഉയർന്ന് 2.81 ലക്ഷം കോടി രൂപയായി. മൊത്തം അറ്റാദായം 42 ശതമാനം ഉയർന്ന് 550.25 കോടി രൂപയായി. മുൻവർഷം 388.58 കോടി രൂപയായിരുന്നു ലാഭം.

നിഷ്‌ക്രിയ ആസ്തി 2021 മാർച്ചിൽ മൊത്തം അഡ്വാൻസിന്റെ 7.23 ശതമാനമായി കുറഞ്ഞതിനാൽ ആസ്തി മെച്ചപ്പെട്ടു, 2020 ഇതേ കാലയളവിൽ ഇത് 12.81 ശതമാനമായിരുന്നു.

ബാങ്കിന്റെ ആകെ ബാഡ് ലോണുകൾ 2021 മാർച്ചിൽ 7,779.68 കോടി രൂപയായിരുന്നു. മുൻവർഷം 12,152.15 കോടി രൂപയായിരുന്നു. നിഷ്ക്രിയ ആസ്തി 4.77 ശതമാനത്തിൽ നിന്ന് 2.48 ശതമാനമായി കുറഞ്ഞു.