കൂത്താട്ടുകുളം: മുൻ മന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന കെ.ടി. ജേക്കബിന്റെ 45-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളത്ത് പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിഅംഗം എം.എം. ജോർജ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എ.എസ്. രാജൻ, മുനിസിപ്പൽ വൈസ് ചെയർമാൻ അംബിക രാജേന്ദ്രൻ, കെ. രാജു എന്നിവർ സംസാരിച്ചു.