അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരത്തിന്റെ അങ്കമാലി മേഖലാതല ഉദ്ഘാടനം കറുകുറ്റിയിൽ പ്രസിഡന്റ് ജോജിപീറ്റർ നിർവഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് തൊമ്മി പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാജു വി. തെക്കേക്കര, പി.പി. വർഗീസ്, എം.ഡി. ഷാജു, റീന കുരിയച്ചൻ, ഓസ്റ്റിൻ അയിരുക്കാരൻ എന്നിവർ പ്രസംഗിച്ചു. 21 യൂണിറ്റുകളിലും പ്രതിഷേധധർണ നടന്നു.