കൂത്താട്ടുകുളം: കൂത്താട്ടുകുളത്തു നിന്നും മാറ്റി സ്ഥാപിച്ച മജിസ്ട്രേറ്റ് കോടതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി കോടതി പ്രവർത്തിച്ചു കൊണ്ടിരുന്ന സി.ജെ സ്മാരക ലൈബ്രറിക്കു മുൻപിൽ പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെൻ.കെ.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ജിജോ.ടി. ബേബി, ജിനേഷ് വൻനിലം, ഗ്രിഗറി എബ്രഹാം എന്നിവർ നേതൃത്വം നൽകി.