mkm-
പിറവം എം.കെ.എം.ഹയർ സെക്കൻഡറി സ്കൂളിലെ മാനേജ്മെന്റും,സ്കൂൾസ്റ്റാഫും, പൂർവ്വവിദ്യാർത്ഥികളും,എം.കെ.എം.പെൻഷനേഴ്സ് കൂട്ടായ്മയും,വിവിധ വ്യക്തികളും,സംഘടനകളുംവിദ്യാർത്ഥികൾക്കായി നൽകിയ മൊബൈൽ ഫോണും, പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു

പിറവം: എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ മാനേജ്മെന്റും ജീവനക്കാരും പൂർവവിദ്യാർത്ഥികളും എം.കെ.എം പെൻഷനേഴ്സ് കൂട്ടായ്മയും വ്യക്തികളും സംഘടനകളും വിദ്യാർത്ഥികൾക്കായി നൽകിയ മൊബൈൽഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വി.എം. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലീം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, കൗൺസിലർ രാജു പാണാലിക്കൽ, ഹെഡ്മാസ്റ്റർ കെ.വി. ബാബു, ഫാ. പി.യു. കുര്യാക്കോസ്, എം. കുര്യാക്കോസ്, കൗൺസിലർ ഷെബി വർഗീസ്, പൂർവവിദ്യാർത്ഥി പ്രതിനിധി ധനേഷ് ജി.നായർ, സൈബി സി.കുര്യൻ എന്നിവർ സംസാരിച്ചു.