pic
തങ്കളം - കാക്കനാട് നാലുവരിപ്പാതയുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത് വകപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസായിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം.. എം.എൽ.എമാരായ പി.വി. ശ്രീനിജൻ, ആന്റണി ജോൺ, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവർ സമീപം

കോതമംഗലം: തങ്കളം - കാക്കനാട് നാലുവരിപ്പാതയുടെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പട്ടിമറ്റം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവലോകനയോഗം ചേർന്നു. എം.എൽ.എമാരായ ആന്റണി ജോൺ, അഡ്വ. പി വി ശ്രീനിജിൻ, അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എന്നിവരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും പങ്കെടുത്തു.

റോഡിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 255 കോടി രൂപയുടെ കിഫ്ബി തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കും. പാതയുടെ നിർമ്മാണം നടന്നിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന സർവേ നടപടികൾ വേഗത്തിലാക്കി സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാതയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളേയും റോഡുമായി ബന്ധപ്പെട്ടുവരുന്ന വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് വിപുലമായ ഉന്നതതലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.