കുറുപ്പംപടി: കോടനാട് സർവീസ് സഹകരണ ബാങ്കിൽ സൗജന്യമായി കപ്പ, പച്ചക്കറിക്കിറ്റ് വിതരണം തുടങ്ങി. കൂവപ്പടി കൃഷിഭവനിൽ രജിസ്റ്റർചെയ്ത ലോക്ക് ഡൗൺ പ്രതിസന്ധിമൂലം കപ്പ വിറ്റുപോകാത്ത കർഷകരിൽ നിന്ന് ന്യായവിലക്ക് കപ്പ സംഭരിച്ച് പൊതുവിപണിയിൽ നിന്ന് വാങ്ങിയ പച്ചക്കറിയും ഉൾപ്പെട്ട കിറ്റുകളാണ് സൗജന്യമായി നൽകിയത്. കൂവപ്പടി കൃഷി ഓഫീസർ ജയ മരിയ അദ്യകിറ്റ് വിതരണം ചെയ്തു. ഉദ്ഘാടനചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ബാബു എം.ഡി, പരമേശ്വരൻ. പി.കെ, ഇ.പി.ബാബു, സന്തോഷ് കുമാർ, ബെന്നി പാറപ്പുറം, ദിവ്യ അനൂപ്, സുമ ഉദയൻ, ബാങ്ക് സെക്രട്ടറി നീതു.ജി. കൃഷ്ണൻ, ഒ.ഡി. അനിൽ, ഷൈൻ. പി. ബി തുടങ്ങിയവർ സംബന്ധിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കിറ്റ് വിതരണം. ബാങ്ക് ഹെഡ് ഓഫീസ്, കൂവപ്പടി ബ്രാഞ്ച് എന്നിവടങ്ങളിലായി 2000 കിറ്റുകൾ വിതരണം ചെയ്യുവാനാണ് തീരുമാനം.