പിറവം: പിറവത്ത് വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോളിംഗ് സെക്ഷന് അനുമതിയായി. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് മുഖ്യചുമതല. നിലവിൽ ജില്ലയിൽ ആലുവയിലും മരടിലുമാണ് ഈ സൗകര്യമുള്ളത്. അസിസ്റ്റന്റ് എൻജിനിയർ, കെമിസ്റ്റ് ഉൾപ്പെടെയുള്ള ലാബ് സൗകര്യങ്ങളോടെ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.