bjp
ഹാൾ ഒഫ് ഫെയിം അവാർഡ് രണ്ടാമതും ലഭിച്ച ഹരിശങ്കറിനെ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി പി സജീവ് ഉപഹാരം നൽകി ആദരിക്കുന്നു

മൂവാറ്റുപുഴ: ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തുന്നവർക്കുള്ള ഹാൾ ഒഫ് ഫെയിം അവാർഡ് രണ്ടാമതും ലഭിച്ച ഹരിശങ്കറിനെ ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി കല്ലൂർക്കാട്ടെ വീട്ടിലെത്തി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ് ഉപഹാരം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. ഷാബു ഷാളണിയിച്ചു. ജില്ലാ കമ്മിറ്റിഅഗം ഗോപാലകൃഷ്ണൻ, പഞ്ചായത്ത് സമിതി പ്രസിഡന്റ് സാബു, ഹിന്ദു ഐക്യവേദി കല്ലൂർക്കാട് പ്രസിഡന്റ് അനിൽകുമാർ, തങ്കപ്പൻ എന്നിവർ പങ്കെടുത്തു.