regu
പെൻഷൻ പദ്ധതിക്കായി സ്വരൂപിച്ച തുക പി.വി.പ്രസാദ് കൗൺസിലർ എ.വി.രഘുവിന് കൈമാറുന്നു.

അങ്കമാലി: നിർദ്ധനർക്ക് പെൻഷൻ പദ്ധതിയുമായി കൗൺസിലർ. നഗരസഭ ഒമ്പതാം വാർഡുമെമ്പർ എ.വി. രഘുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വ്യക്തികളിൽനിന്ന് സ്വരൂപിക്കുന്ന തുകയാണ് പെൻഷനായി നൽകുന്നത്. കൊവിഡ് മൂലം തൊഴിലില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്കാണ് മൂന്നു മാസത്തിലൊരിക്കൽ പെൻഷൻ നൽകുന്നത്. ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.15 പേർക്കാണ് പെൻഷൻ നൽകുന്നത്. അമ്പത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി.വി. പ്രസാദ്, കെ. അഭിലാഷ്, പി.പി. തിലകൻ, സുപ്രിയ രാജൻ, വി.എ. അപ്പുക്കുട്ടൻ, എം.കെ. ദിവാകരൻ, കെ.വി. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.