an
എൻ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ അനശ്വരക്ക് മാറാടി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ബിനി ഷൈമോൻ വൃക്ഷത്തൈ കൈമാറുന്നു

മൂവാറ്റുപുഴ: എൻ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ മാറാടി പാലപ്പിള്ളിൽ വീട്ടിൽ അനശ്വരക്ക് പരിസ്ഥിതി പ്രവർത്തകനായ ബാബു തട്ടാറുകുന്നേൽ ഇഷ്ടമരം ചലഞ്ചിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം ചെയ്തു. മാറാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോൻ വൃക്ഷത്തൈ കൈമാറി. പ്രവീൺ കുമാർ, ബിനിൽ തങ്കപ്പൻ, സുർജിത് ചെറിയാൻ, നിർമ്മൽ ടി.കെ എന്നിവർ പങ്കെടുത്തു.