pic
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എ. ബി. വി. പി പ്രവർത്തകർ രക്തദാനം ചെയ്യുന്നു

കോതമംഗലം: ലോകരക്തദാന ദിനത്തോടനുബന്ധിച്ച് എ.ബി.വി.പി കോതമംഗലം നഗർ സമിതി ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ എറണാകുളം ഘടകവുമായി ചേർന്ന് രക്തദാനക്യാമ്പ് നടത്തി. തിങ്ക് ഇന്ത്യ സംസ്ഥാന കൺവീനർ അരവിന്ദ് എസ്. കുമാർ ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് വിജിത്ത് വിനോദ് സംസാരിച്ചു. കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തി പ്രവർത്തകർ രക്തദാനം നടത്തി. രക്‌തദാനവുമായി ബന്ധപ്പെട്ട എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് ബ്ലഡ്‌ ഡോണേഴ്സ് കേരള ജില്ലാ ജോയിന്റ് സെക്രട്ടറി അബിൻ എലിയാസ് പറഞ്ഞു. നിജിൻ സുരേഷ്, അർജുൻ വിക്രം, രാഹുൽ രമേശ്‌, നിഖിൽ ബാബു എന്നിവർ നേതൃത്വംനൽകി,